Tuesday, April 1, 2025

HomeNewsIndiaകത്വയിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു,  മൂന്നു പോലീസുകാർക്ക് വീരമൃത്യു

കത്വയിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു,  മൂന്നു പോലീസുകാർക്ക് വീരമൃത്യു

spot_img
spot_img

ജമ്മു: ജമ്മു-കശ്മീരിലെ കത്വവയില്‍ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. ഭീകരരെ  തുരത്തുന്ന പോരാട്ടത്തിൽ  മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു.ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

രാജ്ഭാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജുതാനയിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കശ്മീര്‍ പൊലീസ്, സൈന്യം, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവ മേഖലയില്‍ കഴിഞ്ഞ നാലുദിവസമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.

സൈനിക വേഷത്തിലെത്തിയ രണ്ട് ഭീകരര്‍ ചൊവ്വാഴ്ച വെള്ളം ചോദിച്ചെത്തിയെന്ന് പ്രദേശവാസി അറിയിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായ മേഖലയില്‍ സേന തിരച്ചിലിനെത്തിയത്. ഹെലികോപ്റ്റര്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments