മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷി മരിച്ചു.
മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍സിബിയുടെ പ്രധാന സാക്ഷിയായ സെയ്ല്‍(36) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
‘അദ്ദേഹത്തിന് വെറും 36 വയസ്സായിരുന്നു, തൊഴിലില്ലായ്മ കാരണം സമ്മര്‍ദ്ദത്തിലായിരുന്നു. ഏറെക്കാലമായി ജോലിയില്ലാതെ നടന്നു. ഞങ്ങളില്‍ ചിലര്‍ അദ്ദേഹത്തിന് എന്തെങ്കിലും ജോലി ലഭിക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, വെറുതെയായി. ഇക്കാരണത്താല്‍, അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു, അത് ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന ഘടകങ്ങളിലൊന്നായിരിക്കാം,’ അഭിഭാഷകന്‍ ഖണ്ഡാരെ പറഞ്ഞു.
ആര്യന്‍ ഖാനൊപ്പമുള്ള സെല്‍ഫിയിലൂടെ വൈറലായ, കെപി ഗോവാസിയുടെ അംഗരക്ഷനായിരുന്നു സെയില്‍. കഴിഞ്ഞ വര്‍ഷം, മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്. ആഴ്‌ച്ചകളോളം നീണ്ട ജയില്‍വാസത്തിന് ശേഷം, ആര്യന്‍ ഖാന് ഒക്ടോബര്‍ 28 ന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു