മുംബൈ: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരായ രണ്ട് പേരെ എന്‍സിബി സസ്‌പെന്‍ഡ് ചെയ്തു.
നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ക്രൂയിസ് കപ്പലിലെ ലഹരിപാര്‍ട്ടി കേസുള്‍പ്പെടെ അന്വേഷിച്ച ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍സിബിയുടെ നീക്കം.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിംഗ്, ആശിഷ് രഞ്ജന്‍ പ്രസാദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്‍സിബിയുടെ വിജിലന്‍സ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും സംശയാസ്പദമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയത്. എന്നാല്‍ സസ്‌പെന്‍ഷനിലേക്ക് നയിച്ചതിന്റെ വ്യക്തമായ കാരണം എന്‍സിബി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട കാര്യത്തിലാണോ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതെന്നും വ്യക്തമല്ല.
എന്‍സിബി സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൂയിസ് കപ്പലിലെ ലഹരിപാര്‍ട്ടി ഉള്‍പ്പെടെ അഞ്ച് കേസുകള്‍ എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് മുംബൈയിലെ ഇന്റര്‍നാഷണല്‍ ക്രൂയിസ് ടെര്‍മിനലില്‍ നടത്തിയ പരിശോധനയിലാണ് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്