ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് ഐ.എം.എഫ്. 8.2 ശതമാനമായാണ് വളര്‍ച്ചാ അനുമാനം ഐ.എം.എഫ് കുറച്ചത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി.
യുദ്ധം രാജ്യത്തിന്റെ ഉപഭോഗത്തേയും പണപ്പെരുപ്പത്തേയും സ്വാധീനിക്കുമെന്നാണ് ഐ.എം.എഫ് വിലയിരുത്തല്‍.
റഷ്യ-യുക്രെയ്ന്‍ യുദ്ധം ആഗോള സാമ്ബത്തിക വളര്‍ച്ചയേയും സ്വാധീനിക്കും. യുദ്ധം മൂലം പണപ്പെരുപ്പം ഉയരും. ഭക്ഷ്യ-എണ്ണ വിലകള്‍ ഇതുമൂലം ഉയരും. ഇത് അവികസിത രാജ്യങ്ങളെ ജനങ്ങളേയാണ് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ ആഗോള സമ്ബദ്‍വ്യവസ്ഥയില്‍ 3.6 ശതമാനം വളര്‍ച്ച മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഐ.എം.എഫ് അറിയിച്ചു.