Thursday, December 26, 2024

HomeNewsIndiaകോണ്‍ഗ്രസിനെ മരിക്കാന്‍ അനുവദിക്കില്ല; പ്രശാന്ത് കിഷോര്‍

കോണ്‍ഗ്രസിനെ മരിക്കാന്‍ അനുവദിക്കില്ല; പ്രശാന്ത് കിഷോര്‍

spot_img
spot_img

ന്യൂഡല്‍ഹി: “ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മരിക്കാന്‍ അനുവദിക്കില്ല അതിന് രാജ്യത്തോടൊപ്പം മാത്രമേ മരിക്കാന്‍ കഴിയൂ” എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ തന്‍റെ അവതരണം ആരംഭിച്ചത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഈ വര്‍ഷമാദ്യം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നഷ്ടമായ പ്രതാപം തിരിച്ച്‌ പിടിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. ഇതിന് വേണ്ടിയാണ് പാര്‍ട്ടി കിഷോറിന്‍റെ സഹായം തേടിയത്. കോണ്‍ഗ്രസിനെ പുനരുജ്ജീവിക്കുന്നതിനുള്ള രൂപരേഖ അദ്ദേഹം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവതരിപ്പിച്ചതായാണ് വിവരം.

നേതാക്കളുമായി നടത്തതിയ കൂടിക്കാഴ്ചയില്‍ രാജ്യത്തെ രാഷ്ട്രീയ രംഗത്ത് കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥാനവും, അവരുടെ ശക്തിയും ബലഹീനതകളുമെല്ലാം കിഷോര്‍ ചൂണ്ടിക്കാട്ടി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന് ഇന്ത്യയിലെ ജനസംഖ്യ, കോണ്‍ഗ്രസ് എം.പിമാരുടെയും എം.എല്‍.എമാരുടെയും എണ്ണം, സ്ത്രീകള്‍, യുവാക്കള്‍, ചെറുകിട വ്യവസായികള്‍, കര്‍ഷകര്‍ എന്നിവരോടുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് എന്നിവയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 2024ലെ തെരഞ്ഞെടുപ്പില്‍ 13 കോടി കന്നി വോട്ടര്‍മാരുടെ പ്രാധാന്യത്തെക്കുറിച്ചും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് ലോക്‌സഭയിലും രാജ്യസഭയിലുമായി വെറും 90 എം.പിമാരും രാജ്യത്ത് 800 എം.എല്‍.എമാരും മാത്രമാണുള്ളതെന്നും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മിപ്പിച്ചു.

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലുണ്ടെന്നും മൂന്നിടത്ത് കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 13 സംസ്ഥാനങ്ങളില്‍ പ്രധാന പ്രതിപക്ഷമാണ്. 1984 മുതല്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം കുറഞ്ഞു വരികയാണെന്നും അദ്ദേഹം നേതൃത്വത്തെ ഓര്‍മിപ്പിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments