Sunday, June 1, 2025

HomeNewsIndiaസി.ബി.ഐ. എന്നത് നീതിയുടെ ബ്രാന്‍ഡായി മാറി: പ്രധാനമന്ത്രി

സി.ബി.ഐ. എന്നത് നീതിയുടെ ബ്രാന്‍ഡായി മാറി: പ്രധാനമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: സി.ബി.ഐ. എന്നത് നീതിയുടെ ബ്രാന്‍ഡ് ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയത്.

എന്നാല്‍ 2014നുശേഷം അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ദൗത്യം ആരംഭിച്ചു. ഇപ്പോള്‍ ജനങ്ങള്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സി.ബി.ഐ. വജ്രജൂബിലി ആഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.

പത്തുവര്‍ഷം മുന്‍പ്, കൂടുതല്‍ക്കൂടുതല്‍ അഴിമതി നടത്താനുള്ള മത്സരമായിരുന്നു ഇവിടെ. അക്കാലത്ത് വന്‍ അഴിമതികള്‍ നടന്നു. പക്ഷേ, സംവിധാനങ്ങള്‍ അവര്‍ക്കൊപ്പം നിന്നതിനാല്‍ പ്രതികള്‍ക്ക് ഒരു ഭയവുമുണ്ടായിരുന്നില്ല. 2014-നുശേഷം അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി തങ്ങള്‍ ഒരു ദൗത്യം ആരംഭിച്ചെന്നും മോദി പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് ശക്തമായ പ്രതീക്ഷയാണ് സി.ബി.ഐ. നല്‍കുന്നത്. സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന വിധത്തില്‍ നീതിയുടെ ബ്രാന്‍ഡ് ആയി സി.ബി.ഐ. മാറിയെന്നും മോദി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments