Sunday, June 1, 2025

HomeNewsIndiaപിഎന്‍ബി കേസില്‍ സിബിഐക്ക് തിരിച്ചടി; ആന്റിഗ്വയില്‍ നിന്ന് ചോക്‌സിയെ മാറ്റാനാവില്ലെന്ന് കോടതി

പിഎന്‍ബി കേസില്‍ സിബിഐക്ക് തിരിച്ചടി; ആന്റിഗ്വയില്‍ നിന്ന് ചോക്‌സിയെ മാറ്റാനാവില്ലെന്ന് കോടതി

spot_img
spot_img

സെന്റ് ജോണ്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ള മെഹുല്‍ ചോക്‌സിയെ നാട്ടിലെത്തിക്കാനുള്ള സിബിഐ നീക്കങ്ങള്‍ക്ക് തിരിച്ചടി.

ചോക്‌സിയെ ആന്റിഗ്വ-ബര്‍ബഡയില്‍ നിന്ന് നീക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ഹൈക്കോടതി വിധിയില്ലാതെ അദ്ദേഹത്തെ മാറ്റാനാവില്ലെന്നും കോടതി വിധിച്ചു.

2021 മെയ് മാസത്തില്‍ ആന്റിഗ്വയിലായിരുന്ന ചോക്‌സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടു പോയി എന്ന കേസിലാണ് കോടതിയുടെ വിധി. അതേസമയം ആന്റിഗ്വയില്‍ നിന്ന് മാറ്റാതെ ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. അതുകൊണ്ട് ഈ കേസ് പിഎന്‍ബി കേസിലും നിര്‍ണായകമായിരുന്നു.

അതേസമയം ചോക്‌സിയെ ബലംപ്രയോഗിച്ച്‌ അദ്ദേഹത്തിന്റെ നിയമപരിധിയില്‍ നിന്ന് മാറ്റിയതാണെന്നും, അതിന് ശേഷം ഡൊമിനിക്കയിലേക്ക് അദ്ദേഹത്തിന്റെ സമ്മമില്ലാതെ കൊണ്ടുപോയി എന്നതിന് തെളിവുണ്ടെന്നും കോടതി വിധിയില്‍ പറയുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ചോക്‌സി ആവശ്യപ്പെട്ടത്.

തനിക്ക് മനുഷ്യത്വരഹിതമായ ശിക്ഷയ്ക്ക് വിധേയനാവേണ്ടി വരുമെന്നും ആശങ്കയുണ്ടെന്ന് ചോക്‌സി പറയുന്നു. അതുകൊണ്ട് തന്റെ ആവശ്യങ്ങളില്‍ അന്വേഷണം വേണമെന്നും ചോക്‌സി പറഞ്ഞു. ചോക്‌സിക്ക് നിയമപരമായ എല്ലാ സഹായങ്ങളും ലഭ്യമാവും. അപ്പീല്‍ ചെയ്യാനും അവസരമുണ്ടാകുമെന്ന് കോടതി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments