കൊല്‍കത്ത: ഡല്‍ഹിയിലേക്ക് പോയ പിതാവിനെക്കുറിച്ച് പിന്നീട് വിവരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയുടെ മകന്‍ പരാതി നല്‍കി.
68കാരനായ മുകുള്‍ റോയി ഒന്നര വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. മകനുമായി വഴക്കിട്ട ശേഷമാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
തിങ്കളാഴ്ച ഇന്‍ഡിഗോയുടെ ജി.ഇ 898 വിമാനത്തിലാണ് മുകുള്‍ റോയി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. അതിനാല്‍ എയര്‍പോര്‍ട്ട് പൊലീസില്‍ കാണാതായത് സംബന്ധിച്ച് പരാതി നല്‍കിയെന്ന് മകന്‍ സുബാര്‍ഗ്ഷു റോയ് പറയുന്നു. എന്നാല്‍, ഔദ്യോഗികമായി പരാതിയൊന്നും കിട്ടിയിട്ടില്ലന്നാണ് പൊലീസ് പറയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം നേരത്തെ റെയില്‍വേ മന്ത്രിയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ആശുപത്രിയിലായിരുന്നു. 2017ല്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തി.