ന്യൂഡല്‍ഹി: വിമാനത്തിന്‍റെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിനെ കയറ്റി മദ്യവും ഭക്ഷണവും നല്‍കിയെന്ന് പരാതി.ജീവനക്കാരിലൊരാളാണ് പൈലറ്റിനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 27ന് ദുബായി-ഡല്‍ഹി എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു സംഭവം നടന്നത്. റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം കഴിഞ്ഞ് ഏറെ വൈകിയാണ് പൈലറ്റ് എത്തിയത്. ശേഷം പെണ്‍സുഹൃത്തിന് എക്കണോമി ക്ലാസില്‍ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സീറ്റില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ കോക്പിറ്റിലേയ്ക്ക് കയറ്റുകയായിരുന്നു. ഇവിടെവച്ച് ഭക്ഷണവും മദ്യവും വിളമ്ബി. ഡിജിസിഎ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചെന്ന് കാട്ടിയാണ് ക്രൂ അംഗം പൈലറ്റിനെതിരെ പരാതി നല്‍കിയിരിക്കുന്നത്