Saturday, March 15, 2025

HomeNewsIndiaഒരു കോടി രൂപ വാര്‍ഷിക വരുമാനവും ഉന്നതവിദ്യാഭ്യാസവുമുള്ള വരൻ വേണം; 4 ലക്ഷം വരുമാനമുള്ള യുവതിയുടെ...

ഒരു കോടി രൂപ വാര്‍ഷിക വരുമാനവും ഉന്നതവിദ്യാഭ്യാസവുമുള്ള വരൻ വേണം; 4 ലക്ഷം വരുമാനമുള്ള യുവതിയുടെ ആവശ്യം.

spot_img
spot_img

വരന് വേണ്ട യോഗ്യതകൾ നിരത്തിയുള്ള യുവതിയുടെ പോസ്റ്റിനെ ട്രോളി സമൂഹ മാധ്യമങ്ങൾ. 37 കാരിയായ മുംബൈ സ്വദേശിനിയുടെ പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി മാറിയത്. തന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയാണെന്നും തന്റെ പങ്കാളിയ്ക്ക് കുറഞ്ഞത് ഒരു കോടി രൂപ വാർഷിക വരുമാനം ഉണ്ടാകണമെന്നും യുവതി പറയുന്നു. കൂടാതെ കുറഞ്ഞത് ഒരു എംബിബിഎസ് സർജനോ അല്ലെങ്കിൽ സിഎ യോഗ്യതയോ നേടിയിരിക്കണമെന്നും സ്വന്തമായി ഒരു കമ്പനി ഉണ്ടാകണമെന്നുമെല്ലാം പോസ്റ്റിൽ യുവതി ആവശ്യപ്പെടുന്നു.

മറാത്തി ഭാഷയിലുള്ള വാട്സ്ആപ്പ് സന്ദേശം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താണ് എക്‌സിൽ പങ്കുവച്ചിരിക്കുന്നത്. 560 ഓളം പേർ കണ്ട പോസ്റ്റ് ആധുനിക ലോകത്തെ വിവാഹ ബന്ധങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. വരുമാനത്തിനും വിദ്യാഭ്യാസ യോഗ്യതകൾക്കും പുറമെ യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കാനുള്ള താല്പര്യവും യുവതി പോസ്റ്റിൽ പങ്ക് വയ്ക്കുന്നുണ്ട്. വൈറലായ പോസ്റ്റിന് നിരവധി പ്രതികരണങ്ങളും ലഭിച്ചിരുന്നു. ഏതൊരാൾക്കും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുള്ളപോലെ ഇവർക്കും അതിന് അർഹത ഉണ്ടെന്നും അതേസമയം ഇവരെ വേണ്ടെന്ന് വയ്ക്കാനുള്ള അർഹത പുരുഷന്മാർക്കും ഉണ്ടെന്നായിരുന്നു ഒരാളുടെ പ്രതികരണം.

ഐടി ഡേറ്റ അനുസരിച്ച് ഇന്ത്യയിൽ ഒരു കോടിയിൽ അധികം വരുമാനമുള്ളവരുടെ എണ്ണം 1.7 ലക്ഷമാണെന്നും അതുകൊണ്ട് തന്നെ 37 ആം വയസിൽ അതിൽ നിന്നും ഒരു പുരുഷനെ കണ്ടെത്താനുള്ള സാധ്യത 0.01% ശതമാനം മാത്രമാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അതേസമയം ജീവിത പങ്കാളിയ്ക്ക് ഉണ്ടാകേണ്ട സ്വഭാവ സവിശേഷതകൾ ഒന്നിനെയും യുവതി മാനദണ്ഡമാക്കുന്നില്ലെന്നും പണത്തെയും പദവിയെയും കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നുമായിരുന്നു പോസ്റ്റിന് ലഭിച്ച ഒരു പ്രതികരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments