ന്യൂഡൽഹി: ലോകത്തെ സ്വാധീനിച്ച 100 പേരുടെ 2024ലെ പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടപ്പോൾ ഒളിമ്പിക് മെഡൽ ജേത്രിയായ ഗുസ്തിതാരം സാക്ഷി മാലിക്കും ഇടംപിടിച്ചു. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരമായാണ് സാക്ഷിയെ ഉൾപ്പെടുത്തിയത്.
വനിത താരങ്ങളെ ലൈംഗിക പീഡനത്തിരയാക്കിയ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയ സംഘത്തിന്റെ നേതാവായിരുന്നു ഇവർ. ബ്രിജ് ഭൂഷണിന്റെ കൂട്ടാളി ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പ്രതിഷേധിച്ച് സാക്ഷി ഗുസ്തിയിൽനിന്ന് വിരമിക്കാനും തീരുമാനിച്ചു.
മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നടേല, ചലച്ചിത്ര താരങ്ങളായ ആലിയ ഭട്ട്, ദേവ് പട്ടേൽ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യക്കാർ.