Thursday, November 21, 2024

HomeNewsIndiaകഴിഞ്ഞ വര്‍ഷം എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ 2000ലധികം കേസുകള്‍ തീര്‍പ്പാക്കിയതായി സുപ്രീംകോടതി

കഴിഞ്ഞ വര്‍ഷം എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ 2000ലധികം കേസുകള്‍ തീര്‍പ്പാക്കിയതായി സുപ്രീംകോടതി

spot_img
spot_img

ന്യൂഡല്‍ഹി: 2023ല്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ 2000ലധികം കേസുകള്‍ തീര്‍പ്പാക്കിയതായി സുപ്രീംകോടതി. ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ അമിക്കസ്‌ക്യുരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. തീര്‍പ്പാക്കാത്ത കേസുകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 501 സ്ഥാനാര്‍ഥികളാണ് ആദ്യ രണ്ട് ഘട്ടങ്ങളിലായി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

2810 സ്ഥാനാര്‍ഥികളില്‍ 1618 സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തിലും 1192 സ്ഥാനാര്‍ഥികള്‍ രണ്ടാം ഘട്ടത്തിലും മത്സരിക്കുന്നുണ്ട്. ഇതില്‍ 518 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. അതില്‍ 327 ഗുരുതര കേസുകളാണ്. അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ കാലം തടവുശിക്ഷ ലഭിക്കുന്ന കേസുകളാണെന്ന് ‘അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഫോര്‍ ലോക്സഭ ഇലക്ഷന്‍ 2024- ഒന്നാംഘട്ടം, രണ്ടാംഘട്ടം’ എന്ന എന്‍.ജി.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇതേ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. 225 ലോക്‌സഭ അംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

2023ല്‍ 1,746 പുതിയ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 2024 ജനുവരി 1 വരെ 4,474 കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്. 2023 ജനുവരി 1ലെ കണക്കനുസരിച്ച് 1,300ല്‍ 766 കേസുകള്‍ ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതികള്‍ തീര്‍പ്പാക്കി. 105 കേസുകളുണ്ടായിരുന്ന ഡല്‍ഹി കോടതി 2023 ഡിസംബര്‍ 31 വരെ 103 കേസുകള്‍ തീര്‍പ്പാക്കി.

മഹാരാഷ്ട്രയില്‍ 476 കേസുകളില്‍ 232 കേസുകളും പശ്ചിമ ബംഗാള്‍ 26ല്‍ 13 കേസുകളും ഗുജറാത്തില്‍ 48ല്‍ 30 കേസുകളും കര്‍ണാടകയില്‍ 226ല്‍ 150 കേസുകളും കേരളത്തില്‍ 132 കേസുകളും തീര്‍പ്പാക്കി. ബിഹാര്‍ 525 കേസുകളില്‍ 171 കേസുകള്‍ തീര്‍പ്പാക്കി. നിരവധി കേസുകള്‍ തീര്‍പ്പാക്കിയെങ്കിലും ഒരുപാട് കേസുകള്‍ ഇപ്പോഴും വിചാരണ നടത്താതെ കിടക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments