Thursday, December 19, 2024

HomeNewsIndiaതെരഞ്ഞെടുപ്പ് വിജയത്തിനായി ഡല്‍ഹി പൊലീസിനെ ഉപയോഗിക്കുന്നു'; ബിജെപിക്കെതിരെ രേവന്ത് റെഡ്ഡി

തെരഞ്ഞെടുപ്പ് വിജയത്തിനായി ഡല്‍ഹി പൊലീസിനെ ഉപയോഗിക്കുന്നു’; ബിജെപിക്കെതിരെ രേവന്ത് റെഡ്ഡി

spot_img
spot_img

ഹൈദരാബാദ്: ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ കേസിലെ നോട്ടീസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പ് വിജയത്തിനായി ഡല്‍ഹി പൊലീസിനെ ഉപയോഗിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനമാണഅ രേവന്ദ് റെഡ്ഡി മുന്നോട്ട് വെച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ഡല്‍ഹി പൊലീസ് രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.മറ്റന്നാള്‍ ഇലക്ട്രോണിക് ഉപകരണങ്ങളുമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.അന്വേഷണം തെലങ്കാനയിലേക്ക് നീട്ടിയ ഡല്‍ഹി പോലീസ് പിസിസി ആസ്ഥാനത്തെത്തി പരിശോധന നടത്തി. ഇഡിക്കു സിബിഐക്കും ശേഷം ഡല്‍ഹി പൊലീസിനെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുകയാണെന്ന് രേവന്ത് റെഡ്ഡി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

കേസില്‍ കോണ്‍ഗ്രസ് വാര്‍ റൂം കോര്‍ഡിനേറ്ററായ റീതോം സിങിനെ അസം പോലീസ് അറസ്റ്റ് ചെയ്തു.വീഡിയോ പ്രചരിപ്പിച്ച് സംഭവത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാനാണ് ഡല്‍ഹി പോലീസിന്റെ നീക്കം.മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്ന് അമിത് ഷാ പ്രസംഗിക്കുന്നതിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പട്ടികജാതി സംവരണത്തിനെതിരെ സംസാരിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments