Monday, May 5, 2025

HomeNewsIndiaതുർക്കിയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയ വിമാനത്തിലെ 200 ഇന്ത്യൻ യാത്രികർ ദുരിതത്തിൽ

തുർക്കിയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയ വിമാനത്തിലെ 200 ഇന്ത്യൻ യാത്രികർ ദുരിതത്തിൽ

spot_img
spot_img

ദിയാര്‍ബക്കിര്‍ :മുംബെയിലേക്കുഉള്ള യാത്രയ്ക്കിടെ തുർക്കിയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയ വിമാനത്തിലെ യാത്രികർ ദുരിതത്തിൽ.അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ 200 ലധികം യാത്രക്കാരുടെ മടക്കത്തിനായുള്ള കാത്തിരിപ്പിന് ഒരു ദിവസം കഴിഞ്ഞിട്ടും നടപടിയായില്ല.

ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പറന്ന  വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം മെഡിക്കല്‍ എമര്‍ജന്‍സി കാരണം അടിയന്തരമായി തുര്‍ക്കിയില്‍ ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് 200 ലധികം ഇന്ത്യന്‍ യാത്രക്കാര്‍ തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

‘ഒരു യാത്രക്കാരന് പരിഭ്രാന്തി ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയതെന്നും തുര്‍ക്കിയിലെ വിമാനത്താവളം വിമാനം കൈകാര്യം ചെയ്യാന്‍ വേണ്ടത്ര കാര്യക്ഷമമല്ല എന്നും ഒരു യാത്രക്കാരന്‍ പറഞ്ഞതായി സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

തുര്‍ക്കിയില്‍ നിന്നുള്ള യാത്രയെക്കുറിച്ച് വിമാനക്കമ്പനി ബദല്‍ ക്രമീകരണങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ എപ്പോള്‍ മടങ്ങാന്‍ കഴിയുമെന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് വ്യക്തതയില്ല.

വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കെല്ലാം കൂടി  ഉപയോഗിക്കാന്‍ ഒരു ശൗചാലയം മാത്രമാണുള്ളതെന്നും യാത്രികർ പറയുന്നു യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് വിമാനക്കമ്പനി ക്ഷമചോദിച്ചു.  യാത്രക്കാരുടെ മുംബൈയിലേക്കുള്ള  മടങ്ങിപ്പോക്കിന് നടപടി കൈക്കൊള്ളുമെന്നും അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments