ന്യൂഡല്‍ഹി: വിദേശത്തു നിന്നും വരുന്ന യാത്രക്കാരുടെ വ്യക്തിഗത സ്വര്‍ണത്തില്‍ കസ്റ്റംസ് കൈവെയ്ക്കരുതെന്നു കോടതി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഇന്ത്യൻ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാര്‍ ധരിക്കുന്ന വ്യക്തിഗതമോ പാരമ്പര്യമോ ആയി ലഭിച്ചതോ ആയ ആഭരണങ്ങൾക്ക് മേൽ പരിശോധന നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കെരുതെതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു..
യാത്രക്കാര്‍ ധരിക്കുന്ന വ്യക്തിഗതമോ പാരമ്പര്യമായി ലഭിച്ചതോ ആയ ആഭരണങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയോ പിടിച്ചുവയ്ക്കുകയോ ചെയ്യരുതെന്നും യാത്രക്കാരെ ഉപദ്രവിക്കരുതെന്നും ജസ്റ്റിസുമാരായ പ്രതിഭ എം സിംഗ്, രജനീഷ് കുമാര്‍ ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ചിട ത്തോളം ഏറെ ആശ്വാസം നല്കുന്ന വിധിയാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ നാട്ടിലേക്ക് എത്തുമ്പോൾ പല പ്രവാസികൾക്കും സ്വർണം ധരിച്ചതിന്റെ പേരിൽ കസ്റ്റംസിൽ നിന്ന് തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
പ്രവാസികൾ നേരിട്ട ദുരനുഭവങ്ങൾ സംബന്ധിച്ച് 30 ലധികം ഹര്‍ജികള്‍ കോടതി പരിശോധിച്ചതിന് ശേഷമാണ് ഈ വിധി പ്രസ്താവിച്ചത്. വ്യക്തമായ കാരണമില്ലെങ്കില്‍, യാത്രക്കാര്‍ വ്യക്തിഗത ഉപയോഗത്തിനുള്ള ആഭരണങ്ങള്‍ കൊണ്ടുപോകുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടയരുതെന്നും മോശം പെരുമാറ്റം തടയുന്നതിനായി വിമാനത്താവള ജീവനക്കാര്‍ക്കായി സെന്‍സിറ്റിവിറ്റി വര്‍ക്ക് ഷോപ്പുകള്‍ നടത്തണമെന്നും നിർദേശിച്ചു
വര്‍ഷങ്ങളായി ധരിച്ച ആഭരണങ്ങളുമായി വന്നിട്ടും ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയതായി പലരും പരാതി ഉന്നയിച്ചിരുന്നു . 2016 മുതല്‍ നിലവിലുള്ള ബാഗേജ് നിയമങ്ങള്‍ പ്രകാരം , ഒരു വര്‍ഷത്തിലധികം വിദേശത്ത് ചെലവഴിച്ച ശേഷം തിരിച്ചെത്തുന്ന ഇന്ത്യന്‍ പൗരന്മാരിൽ സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയും പുരുഷന്മാര്‍ക്ക് 20 ഗ്രാം വരെയും ഡ്യൂട്ടി ഫ്രീ സ്വര്‍ണ്ണാഭരണങ്ങള്‍, മൂല്യം നിശ്ചിത പരിധി കവിയുന്നില്ലെങ്കില്‍ കൊണ്ടുവരാന്‍ അനുവാദമുണ്ട്. എന്നിരുന്നാലും, ഉപയോഗിച്ചതോ പാരമ്പര്യമായി ലഭിച്ചതോ ആയ ആഭരണങ്ങളെ ഈ നിയമങ്ങള്‍ പ്രത്യേകമായി വിവരിച്ചിരുന്നില്ല. , ഇത് ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലായ് വ്യക്തിപരവും ഉപയോഗിച്ചതുമായ ആഭരണങ്ങള്‍ പിടിച്ചുവയ്ക്കരുതെന്ന കോടതി ഉത്തരവ് .