ന്യൂഡൽഹി: ഇന്ത്യൻ നാവികസേനക്കായി ഫ്രാൻസിൽ നിന്ന് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനം. 26 റഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി അം ഗീകാരം നൽകിയത്. കരാർ അനു സരിച്ച് ഇന്ത്യൻ നാവികസേനക്ക് 22 സിംഗിൾ സീറ്റ് വിമാനങ്ങളും നാല് ഡബിൾ സീറ്റ് വിമാന ങ്ങളും ലഭിക്കും.
വിമാനങ്ങളുമായി ബന്ധപ്പെട്ട ആയുധങ്ങൾ, സിമുലേറ്ററുകൾ, വൈമാനികർക്കുള്ള പരിശീലനം, അഞ്ച് വർഷത്തെ ലോജിസ്റ്റിക്‌സ് പിന്തുണ എ ന്നിവയും കരാറിൻ്റെ ഭാഗമാണ്. 2016 സെപ്റ്റം ബറിൽ ഒപ്പുവെച്ച 59,000 കോടി രൂപയുടെ കരാ റിന്റെ ഭാഗമായി വ്യോമസേനയിൽ ഉൾപ്പെടുത്തിയ 36 റാഫേലുകളുടെ നവീകരണവും കരാറിലു ണ്ട്.കേന്ദ്ര സർക്കാർ നേരിട്ടാണ് ഫ്രാൻസുമായി കരാറിലേർപ്പെടുക.