ന്യൂഡൽഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 1009 പേര്‍ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനം യുപി പ്രയാഗ് രാജ് സ്വദേശി ശക്തി ദുബേക്കാണ്
ഹരിയാണ സ്വദേശി ഹര്‍ഷിത ഗോയലിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം മഹാരാഷ്ട്ര സ്വദേശി ഡോംഗ്രേ അര്‍ചിത് പരാഗിനാണ്. ഡോംഗ്രേ അര്‍ചിത് പരാഗ് തിരുവനന്തപുരം എന്‍ലൈറ്റ് അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടിയത്.
ആദ്യ 100 റാങ്കില്‍ ആറ് മലയാളികളുണ്ട്. ഇതിൽ മൂന്നും വനിതകളാണ്. പാലാ സ്വദേശി ആൽഫ്രഡ് തോമസ് 33 ാം റാങ്ക് നേടി മലയാളികളിൽ മുന്നിലെത്തി. പാലാ പാറപ്പള്ളി കരിക്കാംകുന്നേൽ തോമസ് ആന്റണിയുടേയും ടെസി തോമസിന്റേയും മകനാണ് ആൽഫ്രഡ്. ഡൽഹിയിലായിരുന്നു വിദ്യാഭ്യാസം. തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി നായർക്കാണ് 45ാം റാങ്ക്. 2020 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥയാണ് നിലവിൽ ഡെപ്യൂട്ടി കമ്മീഷണറായ മാളവിക.
നന്ദന ജിപി 47,സോണറ്റ് ജോസ് 54, റീനു അന്ന മാത്യു- 81, ദേവിക പ്രിയദര്‍ശിനി-95 എന്നിവർ 100 ൽ താഴെ റാങ്കുകള്‍ നേടിയവരാണ്.രജത് ആര്‍- 169ാം റാങ്ക് നേടി