ന്യൂഡൽഹി: തന്റെ കുടുംബാംഗങ്ങളോട് സംസാരിക്കാൻ അവസരമുണ്ടാക്കണമെന്ന മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയുടെ അപേക്ഷ കോടതി തള്ളി. ന്യൂഡൽഹി പട്യാല ഹൗസ് കോടതിയാണ് റാണയുടെ ആവശ്യം തള്ളിക്കളഞ്ഞത്.
കുടുംബാംഗങ്ങളുമായി സംസാരിച്ചാൽ നിർണ്ണായക വിവരങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് റാണയുടെ ആവശ്യത്തെ എതിർത്ത എൻഐഎ കോടതിയിൽ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. വിദേശ പൗരൻ എന്ന നിലയിൽ കുടുംബത്തോട് സംസാരിക്കണം എന്നത് മൗലികാവകാശമാണെന്നായിരുന്നു റാണയുടെ വാദം. തന്റെ ആരോഗ്യനിലയെ കുറിച്ച് കുടുംബാംഗങ്ങൾക്ക് ആശങ്കയുണ്ടെന്നും റാണ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ റാണയുടെ ഈ ആവശ്യങ്ങൾ കോടതി പരിഗണനയിൽ എടുത്തില്ല