ന്യൂഡല്‍ഹി : കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാന്‍ പൊതു മേഖലാ ബാങ്കുകള്‍ 100 കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകളും നല്‍കും. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമുള്ള കോവിഡ് വായ്പാ പദ്ധതിയില്‍ പുതുതായി നല്‍കുന്ന മൂന്നു തരം വായ്പകളാണുള്ളത്.
ആശുപത്രികള്‍/ലബോറട്ടറികള്‍, വാക്‌സീന്‍ നിര്‍മാതാക്കള്‍, ഓക്‌സിജന്‍ നിര്‍മാതാക്കള്‍/വിതരണക്കാര്‍, വാക്‌സീന്റേയും കോവിഡ് അനുബന്ധ മരുന്നുകളു!!!!ടെയും ഇറക്കുമതിക്കാര്‍, തുടങ്ങിയവര്‍ക്കുള്ള വായ്പയും കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്കുള്ള വായ്പയും ഇതിലുള്‍പ്പെടും.
ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ സ്ഥാപിക്കാനും ചികില്‍സാ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുമായി 100 കോടി രൂപ വരെയാണ് ബിസിനസ് വായ്പ.
ശമ്പളക്കാര്‍, ശമ്പളക്കാരല്ലാത്തവര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് ചികിത്സയ്ക്കായി 25,000 മുതല്‍ 5 ലക്ഷം വരെയുള്ളതും ഈടു വേണ്ടാത്തതുമായ വ്യക്തിഗത വായ്പ നല്‍കും.