Sunday, September 8, 2024

HomeNewsIndiaഇന്ത്യയില്‍ അമേരിക്കയുടെ സഹായത്തോടെ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കും: മന്ത്രി എസ്. ജയ്ശങ്കര്‍

ഇന്ത്യയില്‍ അമേരിക്കയുടെ സഹായത്തോടെ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കും: മന്ത്രി എസ്. ജയ്ശങ്കര്‍

spot_img
spot_img

വാഷിങ്ടണ്‍: അമേരിക്കന്‍ സഹായത്തോടെ ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. യു.എസില്‍ ബൈഡന്‍ ഭരണകൂടം അധികാരമേറ്റശേഷം സന്ദര്‍ശനത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ കാബിനറ്റ് മന്ത്രിയായ ജയ്ശങ്കര്‍, ബൈഡന്‍ സര്‍ക്കാറിലെ ഉന്നതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ മുതല്‍ അഫ്ഗാനിസ്ഥാന്‍ സാഹചര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്ത കൂടിക്കാഴ്ചകളില്‍ കോവിഡ് മഹാമാരി മറികടക്കുന്നതിലുള്ള സഹകരണം മുഖ്യ വിഷയമായെന്നും അദ്ദേഹം പറഞ്ഞു.

യു.എസിലെ പുതിയ ഭരണകൂടവുമായുള്ള ബന്ധം ഊഷ്മളമാക്കുകയെന്ന സുപ്രധാന ലക്ഷ്യമുള്ള സന്ദര്‍ശനത്തില്‍ പരസ്പര താല്‍പര്യമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. അമേരിക്കയില്‍ നിന്ന് വാക്‌സിനുകള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. വിതരണശൃംഖല കാര്യക്ഷമമാക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്്. യു.എസില്‍ നിന്ന് വാക്‌സിന്‍ തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംഭാഷണങ്ങളും നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സഹായമെത്തിച്ച അമേരിക്കക്ക് ജയ്ശങ്കര്‍ നന്ദി പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക് സള്ളിവന്‍ തുടങ്ങിയവരുമായി ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments