ഇന്റര്‍നെറ്റ് സേവനം ഇടക്കിടെ മുടങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ആക്സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഇന്റര്‍നെറ്റ് സേവനം മുടങ്ങുന്ന കാര്യത്തില്‍ ഇന്ത്യ മുന്നിലെത്തുന്നത്. 2021ല്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി 106 ഇന്റര്‍നെറ്റ് ഷട്ട്ഡൗണാണ് ഉണ്ടായത്.
ഇന്റര്‍നെറ്റ് വിച്ഛേദിക്കലില്‍ അയല്‍രാജ്യമായ മ്യാന്മാറാണ് രണ്ടാം സ്ഥാനത്ത്. 15 ഇന്റര്‍നെറ്റ് വിച്ഛേദിക്കലുകളാണ് 2021ല്‍ ഇവര്‍ നടത്തിയത്. അഞ്ച് തവണ വിച്ഛേദിക്കല്‍ നടത്തിയ സുഡാനും ഇറാനുമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.