Thursday, December 26, 2024

HomeNewsIndiaരാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും വീടുകളില്‍ അതിക്രമങ്ങള്‍ നേരിടുന്നുവെന്ന് സര്‍വേ

രാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും വീടുകളില്‍ അതിക്രമങ്ങള്‍ നേരിടുന്നുവെന്ന് സര്‍വേ

spot_img
spot_img

രാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് കണ്ടെത്തല്‍. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരമുള്ള കണക്കാണിത്.18നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വ്വേപ്രകാരം 30 ശതമാനം പേര്‍ ശാരീരികമായ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

വീടുകളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ കഴിഞ്ഞ സര്‍വേയില്‍ 31.2% ആയിരുന്നത് 29.3 % ആയി കുറഞ്ഞിട്ടുണ്ട്. മൂന്ന് ശതമാനം സ്ത്രീകള്‍ ഗര്‍ഭ കാലത്ത് പോലും അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു.

വിവാഹ ശേഷം ഭര്‍തൃവീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമണങ്ങളില്‍ ഏറെയും ശാരീരികമാണ്. 14 ശതമാനം പേര്‍ മാനസിക പീഡനത്തിന് ഇരയാക്കപ്പെട്ടു. ആറ് ശതമാനം സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടുവെന്നും സര്‍വേയില്‍ പറയുന്നു.

എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നേരിടുന്ന അക്രമങ്ങള്‍ 77 ശതമാനം സ്ത്രീകളും തുറന്നു പറയുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലും സര്‍വേയിലുണ്ട്. 14 ശതമാനം സ്ത്രീകള്‍ മാത്രം നിയമസഹായം തേടുകയോ വിവാഹബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നു.പുതു തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങള്‍ കുറവാണെന്നും കുടുംബാരോഗ്യ സര്‍വേ ചൂണ്ടികാണിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments