മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന, ദക്ഷ എന്ന പെണ്‍ ചീറ്റയാണ് ചൊവ്വാഴ്ച ചത്തത്. മറ്റ് രണ്ട് ചീറ്റകളുമായുണ്ടായ ഏറ്റമുട്ടലില്‍ പരുക്കേറ്റാണ് ദക്ഷ ചത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ സെപ്റ്റംബറില്‍ പ്രധാനമന്ത്രി നേരിട്ടാണ് നമീബിയയില്‍ നിന്നെത്തിയ എട്ട് ചീറ്റകളെ കുനോ ദേശീയ പാര്‍ക്കിലേക്ക് തുറന്നുവിട്ടത്
വായു, അഗ്നി എന്നീ പേരുകളുള്ള ആണ്‍ ചീറ്റകള്‍ അക്രമിച്ചതാണ് മരണകാരണം. ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നുമായി കുനോയിലെത്തിച്ച ചീറ്റകളില്‍ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. മൂന്നുമാസത്തിനിടെ ജീവന്‍ നഷ്ടമാകുന്ന മൂന്നാമത്തെ ചീറ്റയാണ് ദക്ഷ.
ഇരുപത് ചീറ്റകളെയാണ് കുനോ ദേശീയോദ്യാനത്തിലേക്ക് ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്നത്. ഇതില്‍ രണ്ടെണ്ണം ഇക്കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലുമായി ചത്തിരുന്നു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു സാക്ഷയെന്ന ചീറ്റ ചത്തത്.