മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്ന് വെച്ച് ബിജെപി നേതാവ്. ഈ മാസം 28ന് വിവാദം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായതിന് പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്.
ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പല്‍ ചെയര്‍മാന്‍ കൂടിയായ ബിജെപി നേതാവ് യശ്പാല്‍ ബെനാമാണ് മകളുടെ വിവാഹം മുസ്ലിം യുവാവുമായി തീരുമാനിച്ചത്. വിവാഹത്തില്‍ എതിര്‍പ്പ് ശക്തമായതോടെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്.
വരന്റെ വീട്ടുകാരുടെ പരസ്പര സമ്മതത്തോടെയാണ് വിവാഹം വേണ്ടെന്ന വെച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. “ഒരു ജനപ്രതിനിധി എന്ന നിലയില്‍ എന്റെ മകളുടെ വിവാഹം പോലീസിന്റെയും ഭരണകൂടത്തിന്റെയും സംരക്ഷണത്തില്‍ നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. പൊതുവികാരം മാനിക്കുന്നു” യശ്പാല്‍ ബെനാമ പ്രതികരിച്ചു.
ലഖ്‌നൗ സര്‍വകലാശാലയില്‍ പഠിക്കേ സൗഹൃദത്തിലായ മുസ്ലിം യുവാവുമായാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്.