Friday, November 15, 2024

HomeNewsIndiaലൈംഗികത്തൊഴില്‍ കുറ്റകരമല്ലന്ന് മുംബൈ സെഷന്‍സ് കോടതി

ലൈംഗികത്തൊഴില്‍ കുറ്റകരമല്ലന്ന് മുംബൈ സെഷന്‍സ് കോടതി

spot_img
spot_img

ന്യൂഡല്‍ഹി: ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്ന് മുംബൈ സെഷൻസ് കോടതി. എന്നാല്‍, പൊതുസ്ഥലത്തുവച്ച്‌ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്നും സെഷൻസ് കോടതി വ്യക്തമാക്കി.

മുൻകാല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ലൈംഗികത്തൊഴിലാളികളെ തടങ്കലില്‍ പാര്‍പ്പിക്കാൻ കഴിയില്ലെന്നും അഡീഷണല്‍ സെഷൻസ് ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.

മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെല്‍റ്റര്‍ ഹോമില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന 34 കാരിയായ വനിതാ ലൈംഗികത്തൊഴിലാളിയെ മോചിപ്പിക്കാൻ നിര്‍ദേശിച്ച്‌ കൊണ്ടാണ് മുംബൈ സെഷൻസ് കോടതിയുടെ ഉത്തരവ്. അഡീഷണല്‍ സെഷൻസ് ജഡ്ജി സി.വി. പാട്ടീല്‍ ആണ് ഉത്തരവിറക്കിയത്.

വനിതാ ലൈംഗികത്തൊഴിലാളിയെ ഷെല്‍റ്റര്‍ ഹോമില്‍ ഒരു വര്‍ഷം തടവില്‍ വയ്ക്കാൻ മസ്ഗോണ്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ലൈംഗികത്തൊഴിലാളിയുടെ സുരക്ഷയും പുനരധിവാസവും കണക്കിലെടുത്ത് ആയിരുന്നു ഈ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലൈംഗികത്തൊഴിലാളി സെഷൻസ് കോടതിയെ സമീപിച്ചത്. തടങ്കലില്‍ പാര്‍പ്പിക്കാനുള്ള ഉത്തരവ് ഭരണഘടനയുടെ 19-ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും സുപ്രീം കോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജി.

ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തടവില്‍ കഴിയുന്ന യുവതി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടതെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയായ സ്ത്രീ ആയതിനാല്‍ തന്നെ മറ്റ് ഏതൊരു ഇന്ത്യൻ പൗരനെ പോലെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം യുവതിക്കുമുണ്ട്. യുവതി പൊതുസ്ഥലത്തുവച്ച്‌ മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടു എന്ന പരാതിയില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments