മൈസൂരു: ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ്വേയില്‍ ബൈക്ക് ലോറിയിലിടിച്ച് രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. നിലമ്പൂര്‍ ഉപ്പട ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണ് മരിച്ചത്.
മൈസൂരു ഫിഷ് ലാന്‍ഡിന് സമീപമാണ് അപകടം. ഇരുവരും മൈസൂരു കാവേരി കോളജിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.