ന്യൂഡല്‍ഹി: ഡല്‍ഹിയെ ഞെട്ടിച്ച സാക്ഷി ദീക്ഷിത് എന്ന 16കാരിയുടെ കൊലപാതകത്തില്‍ പ്രതി സാഹിലിനെ കോടതിയില്‍ ഹാജരാക്കി.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി ഇയാളെ രണ്ടു ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേ സമയം, പ്രതിക്ക് വധശിക്ഷ ലഭിക്കത്തക്ക വിധത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന ആവശ്യവുമായി മാതാപിതാക്കളും രംഗത്തെത്തി. മുൻ കാമുകൻ പ്രവീണുമായി പെണ്‍കുട്ടി വീണ്ടും അടുപ്പത്തിലായതാണ് സാഹിലിനെ പ്രകോപിപ്പിച്ചതെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. ഈ ബന്ധത്തില്‍ നിന്നു പിന്മാറണമെന്ന് അവളോടു പല പ്രാവ്യശ്യം പറഞ്ഞു. കേട്ടില്ല. അതുകൊണ്ടു കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പും നല്‍കി. എന്നിട്ടും കേട്ടില്ല. കൊല്ലാൻ വേണ്ടി തന്നെയായിരുന്നുകുത്തിയത്.. അതില്‍ ഒരു പശ്ചാത്താപവുമില്ലെന്നു സഹാലി പറഞ്ഞു.
കൊലപ്പടുത്താനായി 15 ദിവസം മുൻപ് തന്നെ ഒരു ആഴ്ചച്ചന്തയില്‍ നിന്ന് കത്തിവാങ്ങി സൂക്ഷിക്കുകയായിരുന്നു എന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.
വലിയ ആള്‍ക്കൂട്ടം നോക്കി നില്ക്കെയാണ് തിരക്കേറിയ റോഡില്‍ അരുംകൊല നടത്തിയത്. ആരും തടയാൻ ശ്രമിച്ചില്ല. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ ബുലന്ദ്ഷഹറില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സാഹിലും പെണ്‍കുട്ടിയും 2021 ജൂണ്‍ മുതല്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ കുറച്ചു ദിവസമായി സാഹിലുമായുള്ള സംസാരം നിര്‍ത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സാഹിലുമായി ബന്ധം വേര്‍പെടുത്താൻ പെണ്‍കുട്ടി ആഗ്രഹിച്ചു. എന്നാല്‍ സാഹില്‍ അവളെ കാണാൻ നിരന്തരം ശ്രമിച്ചിരുന്നു. ശനിയാഴ്ചയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ കൊല്ലാൻ സാഹില്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ കൈയില്‍ പ്രവീണിന്റെ പേരിലുള്ള ടാറ്റൂവും കണ്ടെത്തിയിട്ടുണ്ട്