Saturday, March 15, 2025

HomeNewsIndiaഅഭ്യൂഹം നിർത്താം; രാഹുൽ ഗാന്ധി റായ് ബറേലിയിൽ സ്ഥാനാർത്ഥി

അഭ്യൂഹം നിർത്താം; രാഹുൽ ഗാന്ധി റായ് ബറേലിയിൽ സ്ഥാനാർത്ഥി

spot_img
spot_img

അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ റായ്ബറേലിയില്‍ പ്രഖ്യാപിച്ചപ്പോൾ കിഷോരിലാല്‍ ശര്‍മയെ അമേഠിയിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

രാഹുൽ ഇന്ന് 10:30-12 നും ഇടയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും രാഹുലിനെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 20-ന് പോളിങ് നടക്കുന്ന റായ്ബറേലിയിലും അമേഠിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.

2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് ജനവിധി തേടിയിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. എന്നാല്‍, ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments