Monday, December 23, 2024

HomeNewsIndiaകാമുകൻ അയച്ച പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ച് കാമുകിയുടെ ഭർത്താവും മകളും മരിച്ചു

കാമുകൻ അയച്ച പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ച് കാമുകിയുടെ ഭർത്താവും മകളും മരിച്ചു

spot_img
spot_img

വഡോദര: വീട്ടിലേക്ക് വന്ന പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവും മകളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ കാമുകൻ അയച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഗുജറാത്തിലെ വദാലിയിലാണ് സംഭവം.

വീട്ടിലെത്തിയ പാഴ്സൽ തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും 32കാരനായ ജീത്തുഭായി സംഭവസ്ഥലത്ത് വച്ചുതന്നെ കൊലപ്പെടുകയായിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ 12കാരി മകൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽവച്ച് മരിച്ചു.

31കാരനായ ജയന്തിഭായി ബാലുസിങ് ആണ് ഓട്ടോറിക്ഷയിൽ ജീത്തുഭായിയുടെ വീട്ടിലേക്ക് പാഴ്സൽ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. ടേപ്പ് റെക്കോർഡറിന് സമാനമായ രീതിയിലാണ് ബോംബ് തയാറാക്കിയിരുന്നത്. ഇത് പ്ലഗിൽ കണക്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പാഴ്സൽ കൊണ്ടുവന്ന ഓട്ടോറിക്ഷയെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ വിജയ് പട്ടേൽ പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ബോംബ് പൊട്ടിത്തെറിച്ച് മണിക്കുറുകൾക്കുള്ളിൽ പ്രതി ജയന്തിഭായിയെ പൊലീസ് പിടികൂടി.

തന്റെ മുൻ കാമുകി ജീത്തുഭായിയെ വിവാഹം കഴിച്ചതിലുള്ള വിരോധം കാരണം അദ്ദേഹത്തെ കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് ജയന്തിഭായി പാഴ്സൽ ബോംബ് വീട്ടിലേക്ക് അയച്ചതെന്ന് പൊലീസ് പറഞ്ഞു.

ബോംബ് പൊട്ടിത്തെറിച്ച് ജീത്തുഭായിയുടെ ഒൻപതും പത്തും വയസുള്ള മറ്റ് രണ്ട് പെൺമക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിൽ ഒരു കുട്ടി വെന്റിലേറ്ററിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments