Thursday, November 21, 2024

HomeNewsIndiaമോശം കാലാവസ്ഥ; തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി

മോശം കാലാവസ്ഥ; തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി

spot_img
spot_img

മോശം കാലാവസ്ഥ മൂലം തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി. ദുബായ് – ഖത്തർ, ദോഹ-കുവൈറ്റ് വിമാനങ്ങളാണ് കൊച്ചിയിൽ ഇറക്കിയത്. തിരുവനന്തപുരത്ത് ചൊവ്വാഴ്ച രാവിലെയും മഴ തുടരുകയാണ്.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ മൂന്ന് ജില്ലകളിൽ തിങ്കളാഴ്ച കാലാവസ്ഥാ പ്രവചന കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഴ്ചയുടെ മധ്യത്തിൽ കാലാവസ്ഥ ശക്തമാകുമെന്നാണ് പ്രവചനം. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നോ രണ്ടോ തീയതികളിൽ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.

കാലവർഷത്തിന്റെ മുന്നോടിയായുള്ള മഴയിൽ വെള്ളക്കെട്ട് അനുഭവപ്പെട്ട തിരുവനന്തപുരത്തിനായുള്ള അർബൻ മിറ്റിഗേഷൻ പ്രോഗ്രാമിന് കീഴിൽ കേന്ദ്ര സർക്കാർ കേരളത്തിന് 200 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സംരംഭകത്വ, നൈപുണ്യ വികസനം, ഇലക്ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി സഹമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

‘തിരുവനന്തപുരത്തെ പ്രളയ ദുരിത നിവാരണ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപയുടെ കർമ്മപദ്ധതി കേന്ദ്ര സർക്കാർ കേരളത്തിന് ഉറപ്പാക്കിയിരിക്കുന്നു. മഴക്കെടുതികളും വെള്ളക്കെട്ടും മൂലം തലസ്ഥാന നിവാസികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പര്യാപ്തമായ ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു കൊണ്ട്‌ സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരാണ് ഇതിന്മേൽ വേണ്ട നടപടികൾ ഇനിയും കൈക്കൊള്ളേണ്ടത് . 2024 മെയ് അവസാനത്തോടെ പ്രസ്തുത നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കേണ്ടതാണെന്ന് ഞാൻ സംസ്ഥാന സർക്കാരിനെ വീണ്ടും ഓർമ്മപ്പെടുത്തുന്നു. തിരുവനന്തപുരത്തെ ജനങ്ങൾക്ക് മേൽ നാശം വിതച്ച് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഈ കേന്ദ്ര സർക്കാർ പദ്ധതിയുടെ ലക്ഷ്യം.’ രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments