Saturday, September 7, 2024

HomeNewsIndiaനമ്പി രാജേഷിന്റെ മരണം: പ്രതിപക്ഷ നേതാവ് വ്യോമയാന മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കത്തയച്ചു

നമ്പി രാജേഷിന്റെ മരണം: പ്രതിപക്ഷ നേതാവ് വ്യോമയാന മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കത്തയച്ചു

spot_img
spot_img

തിരുവനന്തപുരം: മസ്‌കത്തില്‍ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് ചെയര്‍മാന്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടപരിഹാരം നല്‍കണമെന്ന വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമൃതയും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ നേരില്‍കണ്ട് നിവേദനം നല്‍കിയിരുന്നു. രാജേഷിന്റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണെന്നും അമൃതക്ക് സ്ഥിര വരുമാനമുള്ള ജോലിയില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരം വാങ്ങുന്നതില്‍ ഉള്‍പ്പെടെ ഇടപെടല്‍ നടത്താമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മുന്നില്‍ വിഷയം അവതരിപ്പിക്കാമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കുകയും ചെയ്തു.

കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മസ്‌കത്തില്‍ മരിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഉറ്റവരെ ഒരുനോക്കുകാണാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാര്യ അമൃതയും മക്കളും മസ്‌കത്തിലേക്ക് തിരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും സമരംമൂലം യാത്ര മുടങ്ങുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments