Saturday, September 7, 2024

HomeNewsIndiaസിക്കിം ഹൈക്കോടതി വനിതാ ജീവനക്കാര്‍ക്കായി ആര്‍ത്തവ അവധി

സിക്കിം ഹൈക്കോടതി വനിതാ ജീവനക്കാര്‍ക്കായി ആര്‍ത്തവ അവധി

spot_img
spot_img

ഗാങ്‌ടോക്: സിക്കിം ഹൈക്കോടതി രജിസ്ട്രിയിലെ വനിതാ ജീവനക്കാര്‍ക്കായി ആര്‍ത്തവ അവധി നയം അവതരിപ്പിച്ചു. മെയ് 27 ന് വിജ്ഞാപനത്തില്‍ സിക്കിം ഹൈക്കോടതി രജിസ്ട്രി വനിത ജീവനക്കാര്‍ക്ക് ഒരു മാസത്തില്‍ രണ്ടോ മൂന്നോ ദിവസത്തെ ആര്‍ത്തവ അവധി എടുക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ആര്‍ത്തവ അവധി നടപ്പിലാക്കുന്ന ആദ്യ ഹൈക്കോടതിയാണ് സിക്കിം ഹൈക്കോടതി. രാജ്യത്തെ ഏറ്റവും ചെറിയ ഹൈകോടതിയാണ് സിക്കിമിലേത്.

ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം ഇവിടെ മൂന്ന് ജഡ്ജിമാരാണുള്ളത്. ഒരു വനിതാ ഓഫീസര്‍ ഉള്‍പ്പെടെ രജിസ്ട്രിയില്‍ ഒമ്പത് ഓഫിസര്‍മാര്‍ മാത്രമാണ് ഉള്ളത്. അതേസമയം ഹൈകോടതിയില്‍ മെഡിക്കല്‍ ഓഫിസറുടെ മുന്‍കൂര്‍ ശുപാര്‍ശയില്‍ മാത്രമേ ആര്‍ത്തവ അവധി അനുവദിക്കുള്ളൂ. എന്നാല്‍ ആര്‍ത്തവ അവധി ജീവനക്കാര്‍ക്ക് മൊത്തത്തില്‍ ലഭിക്കുന്ന അവധികളില്‍ ഉള്‍പ്പെടുത്തില്ല.

2023 ഫെബ്രുവരിയില്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments