Saturday, September 7, 2024

HomeNewsIndiaഉഷ്ണതരംഗം: നാല് പോളിങ് ഉദ്യോഗസ്ഥര്‍ ബിഹാറില്‍ സൂര്യാഘാതമേറ്റ് മരിച്ചു

ഉഷ്ണതരംഗം: നാല് പോളിങ് ഉദ്യോഗസ്ഥര്‍ ബിഹാറില്‍ സൂര്യാഘാതമേറ്റ് മരിച്ചു

spot_img
spot_img

പട്‌ന: ഉഷ്ണതരംഗം രൂക്ഷമായ ബിഹാറിലെ ആരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ നാല് പോളിങ് ഉദ്യോഗസ്ഥര്‍ സൂര്യാഘാതമേറ്റ് മരിച്ചതായി ഭോജ്പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ശനിയാഴ്ചയാണ് ആരയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. നിലവില്‍ സംസ്ഥാനത്തെ ശരാശരി താപനില 44 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്.

പലയിടത്തും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിട്ടുണ്ട്. സൂര്യാതപമേറ്റ നിരവധിപേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഔറംഗബാദ്, ഭോജ്പുര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ജീവഹാനിയുണ്ടായത്. ബക്‌സര്‍, ആല്‍വാര്‍, നളന്ദ എന്നിവിടങ്ങളിലും കൊടും ചൂട് തുടരുകയാണ്. ഉത്തരേന്ത്യയിലാകെ ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments