ബെംഗളൂരു: ബെംഗളൂരുവില്‍ വിദേശവനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കജാലയ്ക്ക് സമീപമാണ് നൈജീരിയന്‍ സ്വദേശിനിയായ ലോത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തിലും തലയിലും മുറിവുകളേറ്റ നിലയിലാണ് മൃതദേഹം. കൊലപാതകത്തിന് ശേഷം റോഡരികിലുള്ള മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ചതായാണ് പോലീസ് സംശയിക്കുന്നത്.
മൈതാനത്ത് പിടിവലികള്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇവരുടെ താമസസ്ഥലത്ത് എത്തി പോലീസ് രേഖകളെല്ലാം പരിശോധിച്ചു.