Sunday, May 4, 2025

HomeNewsIndiaതമിഴ്‌നാട്ടില്‍ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലു പേർ മരിച്ചു

തമിഴ്‌നാട്ടില്‍ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലു പേർ മരിച്ചു

spot_img
spot_img

ചെന്നൈ: തിരുവാരൂരിൽ വാനും ബസും കൂട്ടിയിടിച്ച് മലയാളികളായ നാലു പേർ മരിച്ചു. വാനിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരുക്കുകളോടെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേളാങ്കണ്ണിയിലേക്ക് തീർഥാടന യാത്ര പോയ സംഘത്തിന്റെ വാനാണ് അപകടത്തിൽപെട്ടത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിലാണ് അപകടം. അന്വേഷണം ആരംഭിച്ചതായി വീരയൂർ പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments