തിരുവനതപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന്റെ 2025 – 27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. തിരുവനന്തുപുരത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഇന്ത്യ റീജിയണ്‍ പ്രസിഡന്റായി രണ്ടാം തവണയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡല്‍ഹി പ്രൊവിന്‍സിലെ. ഡൊമിനിക് ജോസഫിനെ തിരഞ്ഞെടുത്തു. ദേശീയ ചെയര്‍മാനായി മുന്‍ കേരള വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനെയും, ദേശീയ ജനറല്‍ സെക്രട്ടറിയായി ഷിജു ജോസഫിനെയും തിരഞ്ഞെടുത്തു. ട്രഷറര്‍ ആര്‍.വി. ത്യാഗരാജന്‍.
ശശിധരന്‍, സന്തോഷ് മണര്‍കാട് (വൈസ് ചെയര്‍മാന്‍മാര്‍), ഡോ.കെ. ബിജു, അഡ്വ. അഭിലാഷ് ചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), അഡ്വ.പയസ് ജേക്കബ്, രാജു ജോര്‍ജ് (സെക്രട്ടറിമാര്‍), ഗ്രേസമ്മ ജോസഫ് (വനിതാവിഭാഗം ചെയര്‍പേഴ്‌സണ്‍), ഡോ. അനിത മോഹന്‍ (പ്രസിഡന്റ് – വനിതാവിഭാഗം), എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഇന്ത്യയിലെ വിവിധ പ്രൊവിന്‍സുകളില്‍നിന്നായി 75 ഓളം പ്രൊവിന്‍സ് ഭാരവാഹികളും, ജോണി കുരുവിള (ഗ്ലോബല്‍ ചെയര്‍മാന്‍) ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ (ഗ്ലോബല്‍ അംബാസഡര്‍) ബേബി മാത്യു സോമതീരം (ഗ്ലോബല്‍ പ്രസിഡന്റ്), ശശി നടക്കല്‍ (ഗ്ലോബല്‍ വൈസ് പ്രസിഡന്റ്), സി .യു മത്തായി (ഗ്ലോബല്‍ കോണ്‍ഫെറന്‍സ് കണ്‍വീനര്‍) സാം ജോസഫ്, ഡൊമിനിക് ജോസഫ്, എന്‍ രാധാകൃഷ്ണന്‍, എന്നിവരും യോഗത്തില്‍ പങ്കെടുത്തു പ്രംസഗിച്ചു.
തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ വാണിജ്യവ്യവസായ, തൊഴില്‍ സാധ്യതകളെക്കുറിച്ചും നടന്ന സെമിനാറിന് വേള്‍ഡ് മലയാളി കൌണ്‍സില്‍ ബ്ലൂ ഇക്കോണമി ചെയര്‍മാന്‍ നാണു വിശ്വനാഥ് നേതൃത്വം നല്‍കി. വിഴിഞ്ഞം തുറമുഖം സി.ഇ.ഒ ദിവ്യ എസ് അയ്യര്‍ മുഖ്യാഥിതിയായിരുന്നു.