Thursday, March 13, 2025

HomeNewsIndiaസേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബിജെപിയെ പുറത്താക്കി

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബിജെപിയെ പുറത്താക്കി

spot_img
spot_img

കൊച്ചി: ഐഷ സുലത്താനക്ക് എതിരായ കേസ് പിന്‍വലിക്കാത്തതിനെതുടര്‍ന്ന് സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബി.ജെ.പിയെ പുറത്താക്കി. കേസ് കൊടുത്ത ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജി സേവ് ഫോറത്തിനെതിരെ കോടതിയില്‍ നല്‍കിയ പരാതി ഇതുവരെ പിന്‍വലിക്കാന്‍ തയാറായിട്ടില്ല.

ഐഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കില്ലായെന്ന നിലപാട് ബി.ജെ.പി പ്രസിഡന്റ് സ്വീകരിച്ചതോടെയാണ് നടപടി. അതേസമയം മറ്റ് സമരത്തിന് കൂടെ നില്‍ക്കാം എന്നാണ് ബി.ജെ.പി അറിയിച്ചത്. ഐഷ സുല്‍ത്താനക്കെതിരെ നല്‍കിയ പരാതി തിങ്കളാഴ്ചക്കകം പിന്‍വലിക്കുമെന്ന് ബി.ജെ.പി പ്രതിനിധി ഫോറത്തെ അറിയിച്ചിരുന്നു.

ചാനല്‍ ചര്‍ച്ചക്കിടെ ഐഷ സുല്‍ത്താന നടത്തിയ ‘ബയോവെപണ്‍’ പരാമര്‍ശമാണ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തതിന് അടിസ്ഥാനം. ലക്ഷ്യദ്വീപില്‍ ജൈവായുധ പ്രയോഗം നടത്തിയെന്നായിരുന്നു ഐഷ പറഞ്ഞത്.

പിന്നാലെ സംഘപരിവാര്‍ അനൂകൂലികള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഐഷക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു.

കേസില്‍ ഐഷ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ലക്ഷ്ദ്വീപിലെത്തിയാല്‍ തന്നെ അവിടെ തളച്ചിടാന്‍ നീക്കമുണ്ടാവുമെന്നും ഇത് തന്റെ സുരക്ഷയെ ബാധിക്കുമെന്നും ഐഷ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താന്‍ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ല. ദ്വീപില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഫുല്‍ ഖോഡാ പട്ടേലിന് വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ ഐഷ വ്യക്തമാക്കുന്നു.

കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ട്. നേരത്തെ ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments