Saturday, September 7, 2024

HomeNewsIndiaഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവ ഇന്ത്യയ്ക്കായുള്ള പരിഷ്‌കാരങ്ങള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവ ഇന്ത്യയ്ക്കായുള്ള പരിഷ്‌കാരങ്ങള്‍

spot_img
spot_img

നിശ്ചിത നിരക്കിലുള്ള വര്‍ധനയല്ല, മറിച്ച്,പരിവര്‍ത്തനമാണ് ഇന്ത്യക്ക് ആവശ്യം. സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി, വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങള്‍ ഉറപ്പുവരുത്തുന്നതിന് മോദി ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ് രംഗത്ത് ഉദാരവല്‍ക്കരണം നടപ്പാക്കിയിട്ട് 30 വര്‍ഷങ്ങളാവുകയാണ്. ചിലര്‍ വാദിക്കുന്നത് പോലെ സമീപ ഭാവിയില്‍ ഉണ്ടാകുമായിരുന്ന തിരിച്ചടവ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും സമ്മര്‍ദ്ദം ചെലുത്തലിനെ തുടര്‍ന്നാണ് അത് തുടങ്ങിയത്.

അപ്പോഴേക്കും സംരംഭകരെ ബുദ്ധിമുട്ടിച്ച് കൊണ്ട് ഇന്ത്യന്‍ സാമ്പത്തികരംഗം ലൈസന്‍സ് ചട്ടങ്ങള്‍,ക്വാട്ട, വിവേചനം തുടങ്ങിയവയാല്‍ ഞെരുങ്ങുകയായിരുന്നു. 1991ലെ ഉദാരവല്‍ക്കരണത്തോടെ സമ്പദ് വ്യവസ്ഥ ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങി. അന്ന് ഈ പ്രതിസന്ധിയിലൂടെ കടന്നു പോയ പ്രധാനമന്ത്രി പി.വി നരസിംഹറാവു, ധനമന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ് എന്നിവരുടെ രാഷ്ട്രീയ ഇച്ഛശക്തിയെ ഞങ്ങള്‍ ഓര്‍മ്മിക്കുന്നു.

ഇന്ത്യയെ വന്‍ പതനത്തില്‍ നിന്നും രക്ഷപ്പെടുത്തിയതിന് ആ നേതൃത്വത്തെ ഞങ്ങള്‍ അഭിനന്ദിക്കുകയാണെങ്കില്‍, അതേസമയം, പ്രധാനമന്ത്രിയായി മാറിയ മുന്‍ധനമന്ത്രിയുടെ നേതൃത്വത്തില്‍ അതേ നവീകരണ വേഗത നിലനിര്‍ത്താനാകാത്തതിലൂടെ ഇന്ത്യയ്ക്ക് ഒരു ദശകം മുഴുവന്‍ നഷ്ടപ്പെടുത്തിയതിന് അവരെയെല്ലാം നാം അപലപിക്കണം. രാഷ്ട്രീയ ഇച്ഛാശക്തിയുടെയും പ്രതിബദ്ധതയുടെയും അഭാവമാണിത് .

നഷ്ടപ്പെട്ടുപോയ ആ ദശകത്തിനു തൊട്ടുമുമ്പ് ചരക്ക് സേവന നികുതി – ജിഎസ്ടി ആസൂത്രണം ചെയ്യുന്നതില്‍ ഈ രാഷ്ട്രീയ ഇച്ഛാശക്തിയും, പ്രതിബദ്ധതയും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി കാണിച്ചു. എന്നാലും 2004 നും 2014 നും ഇടയില്‍ അത് ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടു. ജി എസ് ടി യും, പാപ്പരത്വ നിയമവും നരേന്ദ്ര മോദി ഗവണ്‍മെന്റ് ആദ്യ കാലയളവില്‍ തന്നെ പാസാക്കി. പ്രധാനമന്ത്രി മോദിയുടെ കീഴില്‍ എന്‍ ഡിഎ ഗവണ്‍മെന്റ് നമ്മുടെ സമ്പദ് വ്യവസ്ഥയെ ഉദാരമാക്കുന്നതില്‍ വിശ്വസിക്കുകയും പ്രതിജ്ഞാബദ്ധമാവുകയും ചെയ്തിരിക്കുന്നു.’ മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് ‘ എന്ന് പ്രസ്താവിക്കപ്പെട്ടു.

‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും വിശ്വാസം’ എന്ന ലളിതമായ തത്വചിന്തയിലൂടെ ആര്‍ക്കും ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ല എന്നതാണ് അര്‍ത്ഥമാക്കുന്നത്. ആര്‍ക്കും ഒരു തരത്തിലുള്ള മുന്‍ഗണനയും ഉണ്ടാവില്ല.

‘മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ്’ അഥവാ വളരെ കുറഞ്ഞ ഭരണകര്‍ത്താക്കളും പരമാവധി ഭരണവും എന്നതിലൂടെ, ഘടനാപരമായ പരിഷ്‌കാരങ്ങളും ഒപ്പം നടപടികള്‍ സുഗമമാക്കുന്നു എന്നുമാണ് അര്‍ത്ഥമാക്കുന്നത് . പഴയ നിയമങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം ഓഹരി വിറ്റഴിക്കല്‍, ഉദാരവല്‍ക്കരണം, വരുമാന വര്‍ധന എന്നിവയും തുല്യമായി നടക്കുന്നു. സാങ്കേതിക വിദ്യയുടെ സ്വാംശീകരണത്തിലൂടെ പരാതികളുടെ എണ്ണം കുറയ്ക്കാനും കൂടുതല്‍ സുതാര്യത ഉറപ്പു വരുത്താനും കഴിഞ്ഞിട്ടുണ്ട്. ഒന്നാം മോദി ഗവണ്‍മെന്റിന്റെ കാലത്ത് ഇത്തരം 1200 നിയമങ്ങള്‍ ഒഴിവാക്കുകയും രണ്ടാം അവസരത്തില്‍ 58 എണ്ണം ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.

സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 60,000ത്തിലധികം കേസുകള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കീഴില്‍ വിവിധ വകുപ്പുകളിലായി വ്യാപിച്ചിരിക്കുന്നു. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് 2022 ഓഗസ്റ്റില്‍ രാജ്യം നമ്മുടെ 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഇവയില്‍നിന്ന് പൗരന്മാര്‍ക്ക് മോചനം ലഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു.

‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്നതിലൂടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, വിവേചനരഹിതമായ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ക്ഷേമരാഷ്ട്രത്തിനായുള്ള മുന്‍കാല പരിശ്രമങ്ങളില്‍ നേരിട്ട എല്ലാ അപാകതകളും പക്ഷപാത സമീപനവും ഇത് ഒഴിവാക്കുന്നു. വികസനത്തിനായുള്ള ക്ഷേമ- പരിഷ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദവും ഇത് പരിഹരിക്കുന്നു.

ശാക്തീകരണത്തില്‍ വിശ്വസിക്കുകയും അനധികൃത സഹായങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന ഒരു തത്വചിന്തയാണിത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള മുന്‍ ഗവണ്‍മെന്റിന്റെ വൈകാരികവും എന്നാല്‍ ഒറ്റയ്ക്ക് എടുത്തതതുമായ ‘ഗരീബി ഹഠാവോ’ തീരുമാനം നന്നായി ആലോചിച്ച് എടുക്കാത്തതിനാല്‍ പരാജയപ്പെട്ടു. അഭിലാഷപൂര്‍ണമായ വളര്‍ച്ചയ്ക്കും, വ്യക്തികള്‍ക്ക് അവരുടെ തെരഞ്ഞെടുപ്പിനും ആവശ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇതിന് കഴിഞ്ഞില്ല.

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, ഏകദേശം സമ്പൂര്‍ണമായി കൊണ്ടിരിക്കുന്ന ആധാര്‍ പദ്ധതി, മൊബൈലിന്റെ വ്യാപക ഉപയോഗം-ജാം (JAM) സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനുള്ള ഈ തൃയകങ്ങള്‍ക്ക് ഒപ്പം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റവും(DBT), കോവിഡ് 19 മഹാമാരി കാലയളവില്‍ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ഗവണ്‍മെന്റ്കള്‍ അവിടത്തെ പാവപ്പെട്ടവരിലേക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിടുമ്പോള്‍, ഇന്ത്യയില്‍ ഒരൊറ്റ ബട്ടണ്‍ ക്ലിക്കിലൂടെ, അവര്‍ക്ക് ആവശ്യമായ സഹായവും ആശ്വാസവും നല്‍കുന്നതില്‍ ഞങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു.

വിവേചനരഹിതമായ, ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ജാം(JAM) പോലുള്ള നിരവധി പദ്ധതികള്‍, ദരിദ്രര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി യാചിക്കുന്നു എന്ന തോന്നലുളവാക്കാതെ തന്നെ,അവരെക്കൂടി ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ അന്തരീക്ഷം സൃഷ്ടിച്ചു. അര്‍ഹരായ, സന്നദ്ധരായ ഓരോ കുടുംബത്തിനും വൈദ്യുതി (ഉജാല), ശുചിമുറി (സ്വഛത),ശുദ്ധമായ പാചകവാതകം(ഉജ്ജ്വല) എന്നിവ ലഭിച്ചു.

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പണം നല്‍കാതെയുള്ള ആരോഗ്യ പരിരക്ഷയും (ആയുഷ്മാന്‍), ലൈഫ് ആന്‍ഡ് ആക്‌സിഡന്റ് പരിരക്ഷയും(ജീവന്‍ ജ്യോതി സുരക്ഷാബീമാ) ലഭിച്ചു. ഈട് നല്‍കാന്‍ ഒന്നുമില്ലാത്ത ചെറുകിട വ്യാപാരികള്‍ക്ക് അമ്പതിനായിരം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ മുദ്ര വായ്പ ലഭിക്കും.

മഹാമാരി കാലത്ത് ആരംഭിച്ച സ്വാനിധി പദ്ധതിയിലൂടെ തെരുവോര കച്ചവടക്കാര്‍ക്കും വഴിയോര ഭക്ഷണ വില്‍പ്പനക്കാര്‍ക്കും പതിനായിരം രൂപ വരെ ജാമ്യ രഹിത വായ്പ നല്‍കും. ഇത്തരം 2.5 ദശലക്ഷത്തോളം കച്ചവടക്കാര്‍ ബാങ്ക് വഴി സേവനം ലഭ്യമാക്കി. ഡ്രോണുകള്‍ ഉപയോഗിച്ച് കൃത്യമായി ഭൂമിയുടെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്ക് അവരുടെ കൈവശമുള്ള വസ്തുവകകളുടെ വലുപ്പം എത്ര തന്നെ ആയാലും അതിനുള്ള ‘അവകാശ രേഖ’ നല്‍കി അവരെ ശാക്തീകരിക്കുകയാണ്.

ഈ പദ്ധതികളില്‍ ഓരോന്നിന്റെയും സവിശേഷത അവയുടെ നിര്‍വഹണമാണ്. ആനുകൂല്യം നിരസിക്കാത്ത, അര്‍ഹരായ ഓരോ പൗരനെയും ഉള്‍പ്പെടുത്തിക്കൊണ്ട് വളരെ സൂക്ഷ്മമായി നിര്‍വ്വഹണം നടത്തുന്നു. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതിയുടെ വ്യാപനവും അവസാന ഗുണഭോക്താവിലേക്ക് എത്തുന്നതും ഭരണത്തില്‍ നിന്നും പഠിക്കാവുന്നതാണ്.

വികസനത്തിന് വിപണി പരിഷ്‌കാരം വളരെ പ്രധാനപ്പെട്ടതാണ്. നിരവധി വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് മൂന്ന് കാര്‍ഷികനിയമങ്ങള്‍ ഏറ്റെടുത്തത്. 44 തൊഴില്‍ നിയമങ്ങള്‍,നാലു കോഡുകളായി ലളിതമാക്കിയിരിക്കുന്നു.

മഹാമാരി ഒരു വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. എങ്കിലും ഇന്ത്യക്ക് മുന്നോട്ടുപോകേണ്ടതുണ്ട് എന്ന ബോധ്യം ദുര്‍ബലപ്പെട്ടിട്ടില്ല. ഇതിന് നിശ്ചിത നിരക്കിലുള്ള വര്‍ധന അല്ല, പരിവര്‍ത്തനമാണ് നമുക്കാവശ്യം. ആ നഷ്ടപ്പെട്ട ദശകത്തിലെ വിടവുകള്‍ പരിഹരിക്കേണ്ടതുണ്ട്. മഹാമാരിയുടെ സമയത്ത് ആവശ്യക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ട സഹായവും ആശ്വാസവും എത്തിക്കുമ്പോഴും പരിഷ്‌കരണത്തിനായി ലഭിച്ച ഒരവസരവും ഞങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. ആരോഗ്യമേഖലയും അതിന്റെ ഉദാരവല്ക്കരണവും വര്‍ദ്ധിപ്പിക്കുകയാണ്.

സ്വകാര്യമേഖലയുടെ കാര്യക്ഷമത കൊണ്ടുവരുന്നതിനും, സുസ്ഥിര പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനും ഊര്‍ജ മേഖലയിലും പരിഷ്‌കരണങ്ങള്‍ നടന്നുവരുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ നേടിയെടുത്ത ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയുടെ പ്രാധാന്യം നമുക്കാര്‍ക്കും നഷ്ടപ്പെടുത്താനാവില്ല. കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഇത് വളരെയധികം അര്‍ഹിക്കുന്നു.

മഹാമാരിയുടെ സമയത്ത് പോലും സംസ്ഥാനങ്ങളുടെ സഹകരണത്തോടെ വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങള്‍ വരുത്തി. ഓരോ നാഴികക്കല്ലുകള്‍ക്കും പ്രോത്സാഹനമായി, സംസ്ഥാനങ്ങള്‍ വായ്പ കടമെടുക്കുന്നത് പ്രോത്സാഹിപ്പിച്ചതിലൂടെയാണ് ഇത് സാധ്യമായത്. ‘ദൃഢ വിശ്വാസത്തിലൂടെയും ധനസഹായത്തിലൂടെയുമുള്ള പരിഷ്‌കരണം’ എന്ന തന്റെ ലിങ്ക് ഡിന്‍ പോസ്റ്റില്‍ പ്രധാനമന്ത്രി ഈ പരിഷ്‌കാരങ്ങളില്‍ ചിലത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; എഴു നിയമങ്ങള്‍ക്ക് കീഴില്‍ വിവേചനരഹിതമായ ഓണ്‍ലൈന്‍ ലൈസന്‍സ് വിതരണം ; സ്റ്റാമ്പ് ഡ്യൂട്ടി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി വസ്തുനികുതി, ജല/ മലിനജല നിര്‍മ്മാര്‍ജന ചാര്‍ജ് എന്നിവയുടെ അടിസ്ഥാന നിരക്ക് വിജ്ഞാപനം ; സൗജന്യ വൈദ്യുതി വിതരണത്തിന് പകരമായി നേരിട്ടുള്ള അനുകൂല കൈമാറ്റം എന്നിവ അവയില്‍ ചിലതാണ്.

അഭൂതപൂര്‍വ്വമായ ഈ മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയില്‍ നിന്നും സാമ്പത്തികരംഗത്തെ കര കയറ്റുന്നതിന് മഹാമാരിയുടെ ഇടയില്‍ തയ്യാറാക്കിയ 2021 ലെ ബജറ്റില്‍ അടിസ്ഥാന വികസന ചെലവുകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കി. പൊതുമേഖലാ സംരംഭങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗരേഖ സൃഷ്ടിക്കുകയും ഒപ്പം സാമ്പത്തിക രംഗത്തെ പരിഷ്‌കരണങ്ങളുടെ ഒരു കര്‍മരേഖ തയ്യാറാക്കുകയും ചെയ്തു. ബാങ്കുകള്‍ പ്രൊഫഷണല്‍ ആകുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. ബോണ്ട് വിപണി കൂടുതല്‍ വ്യാപകമാകുന്നു.

സാങ്കേതികവിദ്യ ഉപയോഗിച്ച് നികുതി നിര്‍വ്വഹണം ഫെയ്‌സ് ലെസ്സ് രൂപത്തിലേക്ക് മാറിയിരിക്കുന്നു . ഇത്, നികുതിദായകനെതിരെ ഉപദ്രവത്തിന് കാരണമായേക്കാവുന്ന വിവേചനാധികാരം നഷ്ടമാക്കുന്നു. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാണ്. കൂടുതല്‍ സ്വാതന്ത്ര്യം നല്‍കലും മികച്ച ഉദാരവല്‍ക്കരണവും ആഭ്യന്തര വ്യാപാര ചില്ലറവില്പന നിക്ഷേപകരില്‍ ആത്മവിശ്വാസം നിറയ്ക്കുകയും അവരെ വിപണിയിലേക്ക് ആകര്‍ഷിക്കുകയുംചെയ്യുന്നു

1991 ലെ പരിഷ്‌കാരങ്ങള്‍ ഇരുപതാംനൂറ്റാണ്ടിലെ കഥയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവ ഇന്ത്യക്കായുള്ള പരിഷ്‌കാരങ്ങളാണ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്.

നിര്‍മല സീതാരാമന്‍
കേന്ദ്ര ധനമന്ത്രി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments