ഏപ്രിലില്‍ 16.66 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിന്‍സ് റിപ്പോര്‍ട്ട്. ‘റിപ്പോര്‍ട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു.
16.66 ലക്ഷം ഇന്ത്യയില്‍ നിന്ന് മൊത്തം 122 പരാതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. +91 ഫോണ്‍ നമ്ബര്‍ വഴിയാണ് ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദോഷകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു എന്നു കണ്ടെത്തിയതിനാലാണ് അക്കൗണ്ടുകള്‍ നിരോധിച്ചത്. മറ്റ് ഉപയോക്താക്കളുടെ പരാതി കണക്കിലെടുത്താണ് 122 അക്കൗണ്ടുകള്‍ നിരോധിച്ചതെന്നും കമ്ബനി അറിയിച്ചു.
മാര്‍ച്ചില്‍ വാട്സാപ് നിരോധിച്ചത് 18 ലക്ഷം അക്കൗണ്ടുകളായിരുന്നു. ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ( ഇന്റര്‍മീഡിയറി മാര്‍ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) റൂള്‍സ്, 2021 അനുസരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്നത്