Thursday, December 26, 2024

HomeNewsIndiaഅഗ്‌നിപഥ് പദ്ധതിക്കെതിരെ ട്രെയിന്‍ കത്തിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍

അഗ്‌നിപഥ് പദ്ധതിക്കെതിരെ ട്രെയിന്‍ കത്തിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍

spot_img
spot_img

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍.എഴ് സംസ്ഥാനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.

സൈന്യത്തില്‍ സ്ഥിരം സേവനത്തിനുള്ള അവസരം തടയുന്നു എന്നാരോപിച്ചുള്ള പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്.

ബിഹാറിലെ ഭാബുവയില്‍ ട്രെയ്‌നിന് തീവെച്ചും ദേശീയ പാതകളില്‍ തീയിട്ടുള്ള വന്‍ പ്രതിഷേധമാണ് നടക്കുന്നത്.പട്‌നയില്‍ രാജധാനി എക്‌സ്പ്രസ് തടഞ്ഞാണ് പ്രതിഷേധിച്ചത്. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പാസഞ്ചര്‍ തീവണ്ടികള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം യാത്രക്കാരെ വലിച്ച്‌ പുറത്തിറക്കി ട്രെയ്‌നിന് തീവെയ്ക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. അഗ്‌നിശമന വിഭാഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

എല്ലാ സംസ്ഥാനങ്ങളിലും ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments