ചാംരാജ്‌നഗര്‍; പരിശീലനത്തിടെ തകര്‍ന്നു വീണ സൂര്യകിരണ്‍ ജെറ്റ് വിമാനം കത്തിക്കരിഞ്ഞു.
വിമാനത്തില്‍ നിന്ന് പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ വ്യോമസേനയുടെ സൂര്യകിരണ്‍ ജെറ്റ് വിമാനം കര്‍ണാടകയില്‍ തകര്‍ന്നു വീഴുകയായിരുന്നു. ചാംരാജ് നഗറിലാണ് വിമാനം തകര്‍ന്ന് വീണത്.
പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റുമാര്‍ കൃത്യസമയത്ത് രക്ഷപ്പെട്ടത് വന്‍ ദുരന്തം ഒഴിവാക്കി. പരിക്കേറ്റ രണ്ട് പൈലറ്റുമാരുടെയും നില ഗുരുതരമല്ല. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തേജ് പാല്‍, ഭൂമിക എന്നീ രണ്ട് പൈലറ്റുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.