ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ആഗ്രഹമില്ലെന്ന് സച്ചിന്‍ പൈലറ്റ്. സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് സച്ചിന്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി പാര്‍ട്ടി വിടുമെന്നായിരുന്നു റിപ്പോര്‍ട്ട്.
തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളിക്കളഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. സച്ചിന്‍ കോണ്‍ഗ്രസ് വിടില്ലെന്നും പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരസ്യ വിമര്‍ശനങ്ങളുമായി രംഗത്തുള്ള സച്ചിൻ പൈലറ്റ് തല്‍ക്കാലത്തേക്ക് പ്രതിഷേധങ്ങളെല്ലാം അവസാനിപ്പിച്ചേക്കും. തിരഞ്ഞെടുപ്പ് മാസങ്ങള്‍ക്കുള്ളില്‍ നടക്കാനുള്ളതിനാല്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് സച്ചിന്‍ വഴങ്ങിയേക്കുമെന്നാണ് സൂചന.