Saturday, October 19, 2024

HomeNewsIndiaഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയ്ക്ക് നെഞ്ചു വേദന; ആശുപത്രിയിലേക്ക് മാറ്റി

ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയ്ക്ക് നെഞ്ചു വേദന; ആശുപത്രിയിലേക്ക് മാറ്റി

spot_img
spot_img

ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്.

2013ല്‍ അണ്ണാഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം ആറു ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മൂന്ന് ഇഡി ഉദ്യോഗസ്ഥരും 2 ബാങ്ക് അധികൃതരുമാണ് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസില്‍ പരിശോധന നടത്തിയത്. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു.

ജെ. ജയലളിത മുഖ്യമന്ത്രിയായിരുന്ന 2011-2015 കാലത്താണ് സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ തുടക്കം. അന്ന് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.

ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. ഡ്രൈവര്‍, മെക്കാനിക്ക് പോസ്റ്റുകളിലെ നിയമനത്തില്‍ ക്രമക്കേട് നടത്തിയതായാണ് ആരോപണം. വന്‍തുക കൈക്കൂലി നല്‍കിയിട്ടും പല ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചില്ല.

അതേസമയം ജയലളിതയുടെ മരണത്തിന് ശേഷം സെന്തില്‍ ടിടിവി ദിനകരന്‍ പക്ഷത്തേക്ക് ചേക്കേറി. എന്നാല്‍ 2018ല്‍ ഇദ്ദേഹം ഡിഎംകെയില്‍ ചേര്‍ന്നു.

ഇതേസമയത്താണ് ജോലിയും പണവും നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു.

തുടര്‍ന്ന് ചൈന്നെ സിസിബി സെന്തില്‍ ബാലാജി ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പണം നഷ്ടപ്പെട്ടവരും കൈക്കൂലി വാങ്ങിയവരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയെന്നാണ് ഇദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

പിന്നീട് കേസ് പരിഗണിച്ച സുപ്രീം കോടതിയും സെന്തിലിന് ഇളവ് നല്‍കാന്‍ തയ്യാറായില്ല. മെയിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. കൂടാതെ 2022ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ് അസാധുവാക്കുകയും ചെയ്തു. തുടര്‍ന്ന് ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments