ന്യൂഡല്‍ഹി: തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബി.ജെ.പി വിരുദ്ധര്‍ക്കെതിരെയാണ് ഇ.ഡി ഇ.ഡി കേസുകളില്‍ ഭൂരിഭാഗവുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഇഎംഎസ് സ്മൃതി സെമിനാറില്‍ സംസാരിക്കുകയായിരുനു സീതാറാം യെച്ചൂരി.
‘സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് മുമ്ബ് തമിഴ്നാട് സര്‍ക്കാരിന്‍റെ അനുമതി വാങ്ങാത്തത് ഫെഡറിലിസത്തിന് എതിരാണ്. അന്വേഷണ ഏജൻസികളെ ആയുധമാക്കുകയാണ് ബി.ജെ.പി. സര്‍ക്കാര്‍. ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിരായി കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഇ.ഡി. ഇതുവരെ റജിസ്റ്റര്‍ ചെയ്ത 500 കേസുകളില്‍ ഭൂരിഭാഗവും ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെയാണ്. അതേസമയം, 0.5 ശതമാനം മാത്രമാണ് ഇ.ഡിയുടെ കേസുകള്‍ ശിക്ഷിക്കപ്പെടുന്നത്’ -അദ്ദേഹം പറഞ്ഞു.
2011-15ല്‍ ജയലളിതയുടെ കാലത്ത് സെന്തില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാൻസ്പോര്‍ട്ട് കോര്‍പറേഷൻ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചാണ് ഇന്ന് പുലര്‍ച്ചെ സെന്തിലിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.