Saturday, September 7, 2024

HomeNewsIndiaപ്രഭാത സവാരിക്കിടെ ചീറിപ്പാഞ്ഞെത്തി ബൈക്കുകള്‍: ബിഹാര്‍ മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്രഭാത സവാരിക്കിടെ ചീറിപ്പാഞ്ഞെത്തി ബൈക്കുകള്‍: ബിഹാര്‍ മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

spot_img
spot_img

പറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സുരക്ഷയില്‍ വീഴ്ച. പ്രഭാത നടത്തത്തിനിടെ രണ്ട് ബൈക്കുകള്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞെത്തി.

മുഖ്യമന്ത്രി ഫുട്‍പാത്തിലേക്ക് ചാടിക്കയറിയാണ് രക്ഷപ്പെട്ടത്. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. ബൈക്ക് ഓടിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.

സര്‍ക്കുലര്‍ റോഡിന് സമീപം ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെയാണ് സംഭവം. സംഭവത്തില്‍ അന്വേഷണം തുടങ്ങി. പിടികൂടിയവരെ പൊലീസ് ചോദ്യംചെയ്യുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

മുന്‍പും നിതീഷ് കുമാറിന്‍റെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൊതുപരിപാടിയില്‍ പങ്കെടുക്കവേ സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റ് മുഖ്യമന്ത്രിക്ക് നേരെ കയ്യോങ്ങി. തോളിലാണ് അടിയേറ്റത്. പ്രചാരണ റാലിയില്‍ പലതവണ നിതീഷ് കുമാറിനു നേരെ കല്ലേറും ഉണ്ടായിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments