Sunday, September 8, 2024

HomeNewsIndiaഇന്ത്യയില്‍ ഫെയ്സ്ബുക്ക് നിരോധിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി

ഇന്ത്യയില്‍ ഫെയ്സ്ബുക്ക് നിരോധിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി

spot_img
spot_img

ഇന്ത്യയില്‍ ഫെയ്സ്ബുക്ക് നിരോധിക്കുന്ന കാര്യംപരിഗണിക്കേണ്ടിവരുമെന്ന താക്കീതുമായി കര്‍ണാടക ഹൈക്കോടതി. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സൗദി അ‌റേബ്യയില്‍ തടവില്‍ കഴിയുന്ന ഇന്ത്യൻ പൗരന്റെ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസിന്റെ അ‌ന്വേഷണത്തോട് ഫെയ്സ്ബുക്ക് സഹകരിച്ചിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്തെത്തിയത്.

ഭര്‍ത്താവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്, കര്‍ണാടക മംഗളൂരു സ്വദേശിനി കവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്. കേസുമായി ബന്ധപ്പെട്ട പൂര്‍ണമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കണം എന്നും ഫെയ്സ്ബുക്കിനോട് കോടതി ആവശ്യപ്പെട്ടു.

ഇന്ത്യൻ പൗരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ മംഗളൂരു പോലീസും കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി പറഞ്ഞു. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് ജൂണ്‍ 22ലേക്ക് മാറ്റി.

ഭര്‍ത്താവ് ശൈലേഷ് കുമാര്‍ (52) 25 വര്‍ഷമായി സൗദി അറേബ്യയിലെ ഒരു കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു എന്നും താനും കുട്ടികളും നാട്ടിലാണെന്നും കവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2019-ല്‍ പൗരത്വ ഭേദഗതി നിയമത്തെയും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻആര്‍സി) പിന്തുണച്ച്‌ ശൈലേഷ് കുമാര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു എന്നും ഇതിനു പിന്നാലെ, അജ്ഞാതര്‍ അ‌ദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അ‌തുപയോഗിച്ച്‌ സൗദി അ‌റേബ്യയിലെ രാജാവിനും ഇസ്ലാം മതത്തിനും എതിരേ ആക്ഷേപകരമായ പോസ്റ്റുകള്‍ ഇട്ടതായും കവിത പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം അറിഞ്ഞയുടൻ ശൈലേഷ് കുമാര്‍ അത് വീട്ടുകാരെ അറിയിച്ചു. കവിത ഇതു ചൂണ്ടിക്കാട്ടി മംഗളൂരു പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ, സൗദി പോലീസ് ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

കേസില്‍ അന്വേഷണം ആരംഭിച്ച മംഗളൂരു പൊലീസ് ഫെയ്‌സ്ബുക്കിന് കത്തയച്ചിരുന്നു. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ഫേസ്ബുക്ക് ഈ വിഷയത്തില്‍ ഇതുവരെ പോലീസിനോട് പ്രതികരിച്ചിട്ടില്ല. അന്വേഷണത്തില്‍ ഉണ്ടാകുന്ന കാലതാമസം ചോദ്യം ചെയ്ത് 2021ലാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments