Sunday, September 8, 2024

HomeNewsIndiaമതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

spot_img
spot_img

ബെംഗളൂരു: കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമം പിന്‍വലിക്കാന്‍ തീരുമാനമായത്. ബി ജെ പി സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ റദ്ദാക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മേയിലാണ് സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കി തുടങ്ങിയത്.

നിര്‍ബന്ധിച്ച്‌ മതം മാറ്റിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതായിരുന്നു മതപരിവര്‍ത്തന നിരോധന നിയമം. 2021 ഡിസംബറില്‍ തന്നെ ബില്‍ നിയമസഭ പാസാക്കിയെങ്കിലും നിയമനിര്‍മാണ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. കൗണ്‍സിലില്‍ ബി ജെ പി ഭൂരിപക്ഷം നേടിയതോടെ വീണ്ടും പാസാക്കിയതിന് ശേഷമാണ് ഗവര്‍ണര്‍ക്ക് അയച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments