Sunday, September 8, 2024

HomeNewsIndiaഇന്‍ഡിഗോ വിമാനം ലാന്‍ഡിങ്ങിനിടെ പിന്‍ഭാഗം നിലത്തിടിച്ചു

ഇന്‍ഡിഗോ വിമാനം ലാന്‍ഡിങ്ങിനിടെ പിന്‍ഭാഗം നിലത്തിടിച്ചു

spot_img
spot_img

ഗുജറാത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം ലാൻഡിങ്ങിനിടെ പിൻഭാഗം നിലത്തിടിച്ചു.

ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്ക് സര്‍വീസ് നടത്തുന്ന ഇൻഡിഗോ 6E6595 വിമാനമാണ് നിലത്തിടിച്ചത്.

യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ഉത്തരവിട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റുമാരില്‍ നിന്ന് വിശദീകരണം തേടുമെന്നും ഡിജിസിഎ അധികൃതര്‍ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments