Sunday, September 8, 2024

HomeNewsIndiaഅയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണം പുരോഗമിക്കുന്നു

അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണം പുരോഗമിക്കുന്നു

spot_img
spot_img

അയോധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണം ദ്രുതഗതിയില്‍.

വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തികള്‍ ഓഗസ്റ്റ് മാസം പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.

ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്നെ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 330 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

എല്‍ഫെയ്‌സ് എന്നറിയപ്പെടുന്ന ഒന്നാം ഘട്ടത്തില്‍ റണ്‍വേയുടെ വീതികൂട്ടല്‍, വിപുലീകരണം തുടങ്ങിയ ജോലികളാണ് ബാക്കിയുള്ളത്. അതേസമയം, വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ക്കായി ഉള്ളതിനാല്‍, ഇവയുടെ കാലിബ്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാലുടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. ടെര്‍മിനലില്‍ 8 ചെക്ക് ഇന്‍ കൗണ്ടറുകളും, 3 കണ്‍വെയര്‍ ബെല്‍ട്ടുകളുമാണ് ഉള്ളത്. കൂടാതെ, രണ്ട് അറൈവല്‍ ഏരിയയും ഒരു ഡിപ്പാര്‍ച്ചര്‍ ഏരിയയും ഉണ്ടാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments