Sunday, September 8, 2024

HomeNewsIndiaമണിപ്പുര്‍ ; സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രൂക്ഷ വിമര്‍ശനം

മണിപ്പുര്‍ ; സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രൂക്ഷ വിമര്‍ശനം

spot_img
spot_img

ഇംഫാല്‍: സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. സമാധാനം പുനസ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയം എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. സര്‍വകക്ഷി യോഗത്തിലേക്ക് വിളിക്കാത്തതില്‍ സിപിഐ പ്രതിഷേധം രേഖപ്പെടുത്തി.

മണിപ്പൂരില്‍ സംഘര്‍ഷം രണ്ട് മാസം പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. പാര്‍ലമെന്റ് ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയാണ് യോഗത്തിന് എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഇല്ലാത്ത സമയത്ത് യോഗം വിളിച്ചതും, വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനവും പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ വിമര്‍ശിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാറിന്റെ പരാജയം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ തുറന്നുകാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments